ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു
Tuesday, October 21, 2025 1:49 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു. നെടുമങ്ങാട് എട്ടാംകല്ലിലാണ് സംഭവം.
ബസിൽ നാല് യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവറുടെ സമയോജിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി.
കിഴക്കേകോട്ട നിന്ന് നെടുമങ്ങാട്ടേക്ക് വരികയായിരുന്ന നെടുമങ്ങാട് സ്റ്റാൻഡിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. അപകടത്തിൽ ആർക്കും പരിക്കില്ല.