കോ​ട്ട​യം : ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ സ​ന്ദ​ര്‍​ശി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം പാ​ലാ ബി​ഷ​പ് ഹൗ​സി​ലെ​ത്തി​യ​ത്. സൗ​ഹൃ​ദ സ​ന്ദ​ര്‍​ശ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് പാ​ര്‍​ട്ടി വൃ​ത്ത​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി.

സ​ഭ​യു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ള്‍ ബി​ജെ​പി പ​രി​ഹ​രി​ക്കു​മെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. മു​ഖ്യ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​ജോ​സ​ഫ് ത​ട​ത്തി​ല്‍, മോ​ണ്‍. സെ​ബാ​സ്റ്റ്യ​ന്‍ വേ​ത്താ​ന​ത്ത് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​രെ സ്വീ​ക​രി​ച്ചു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​ഡ്വ.​ഷോ​ണ്‍ ജോ​ര്‍​ജ്, ലി​ജി​ന്‍ ലാ​ല്‍, ര​ജ്ഞി​ത് ജി. ​മീ​നാ​ഭ​വ​ന്‍ തു​ട​ങ്ങി​യ​വ​രും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം അ​ദ്ദേ​ഹം മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ടു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.