അഫ്ഗാൻ മന്ത്രിയുടെ ഇന്ത്യാ സന്ദർശനം ഇന്ന് മുതൽ
Thursday, October 9, 2025 5:05 AM IST
ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖിയുടെ ഇന്ത്യ സന്ദർശനം ഇന്ന് ആരംഭിക്കും. അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് അഫ്ഗാൻ മന്ത്രി എത്തുന്നത്.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ ഉന്നതതല സന്ദർശനമാണിത്. ഇന്ത്യ - അഫ്ഗാനിസ്ഥാൻ ബന്ധത്തിൽ ഒരു പുതിയ അധ്യായത്തിന് സന്ദർശനം തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷ.
അമിർ ഖാൻ നാളെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്ച നടത്തിയേക്കും. കാബൂളിൽ ദീർഘകാലമായി സ്വാധീനം നിലനിർത്താൻ ശ്രമിക്കുന്ന പാകിസ്ഥാന് ഈ സന്ദർശനം തിരിച്ചടിയാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.