പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല റോ​പ് വേ ​പ​ദ്ധ​തി​ക്കു​ള്ള അ​ന്തി​മ അ​നു​മ​തി ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. അ​ന്തി​മ അ​നു​മ​തി​ക്കു​ള്ള കേ​ന്ദ്ര സം​ഘം ശ​നി​യാ​ഴ്ച കേ​ര​ള​ത്തി​ല്‍ എ​ത്തി പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ക്കും.

പ​മ്പ ഹി​ല്‍​ടോ​പ്പ് മു​ത​ല്‍ സ​ന്നി​ധാ​നം പോ​ലീ​സ് ബാ​ര​ക്ക് വ​രെ​യാ​ണ് റോ​പ് വേ ​പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക. നേ​ര​ത്തെ ചേ​ർ​ന്ന കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

കേ​ന്ദ്ര​സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഈ ​മാ​സം 15-ാം തീ​യ​തി അ​ന്തി​മ റി​പ്പോ​ർ​ട്ട് കേ​ന്ദ്ര​ത്തി​ന് കൈ​മാ​റും. ഈ ​റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ ത​ന്നെ റോ​പ് വേ​യ്ക്ക് അ​ന്തി​മാ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും വ്യ​ക്ത​മാ​ക്കു​ന്ന​ത്.

കേ​ന്ദ്ര​സം​ഘ​ത്തി​ന്‍റെ അ​ന്തി​മാ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ റോ​പ് വേ​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​വേ​ദി​യി​ല്‍ റോ​പ് വേ ​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.