തളിപ്പറമ്പിൽ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം
Thursday, October 9, 2025 6:09 PM IST
കണ്ണൂര്‍: തളിപ്പറമ്പ് നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ വന്‍ തീപിടിത്തം. വൈകിട്ട് അഞ്ചോടെയാണ് തീപിടിത്തമുണ്ടായത്. ബസ് സ്റ്റാന്‍ഡിനടുത്തായുള്ള വിവിധ കടകള്‍ക്കാണ് തീപിടിച്ചത്.
അഗ്നിരക്ഷാ സേനയെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല.