ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ൻ വി​ദേ​ശ​കാ​ര്യമ​ന്ത്രി മൗ​ല​വി ആ​മി​ർ ഖാ​ൻ മു​ത്താ​ഖി ഇ​ന്ത്യ​യി​ൽ എ​ത്തി. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യാ​ണ് മൗ​ല​വി ആ​മി​ർ ഖാ​ൻ മുത്താ​ഖി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ഉ​ണ്ടാ​കും എ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു​എ​ൻ സു​ര​ക്ഷാ കൗ​ൺ​സി​ൽ യാ​ത്രാ ഇ​ള​വ് അ​നു​വ​ദി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ആ​മി​ർ ഖാ​ൻ മു​ത്താ​ഖി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. താ​ലി​ബാ​നു​മാ​യു​ള്ള ബ​ന്ധം, ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം, വ്യാ​പാ​രം തു​ട​ങ്ങി​യ ഇ​ന്ത്യ​യു​ടെ പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

2021 ൽ ​അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഉ​ന്ന​ത താ​ലി​ബാ​ൻ നേ​താ​വ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ്ശ​ങ്ക​ർ, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ എ​ന്നി​വ​രു​മാ​യി മൗ​ല​വി ആ​മി​ർ ഖാ​ൻ മു​ത്താ​ഖി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.