സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർകൈക്ക്
Thursday, October 9, 2025 4:51 PM IST
സ്റ്റോക്കോം: റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് 2025 ലെ സാഹിത്യത്തിനുള്ള നോബൽ പ്രഖ്യാപിച്ചു. ഹംഗേറിയൻ എഴുത്തുകാരനും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകൈക്കാണ് പുരസ്കാരം.
തത്ത്വചിന്താപരവും രസകരവുമായ നോവലുകൾക്ക് പേരുകേട്ട 71 കാരനായ ക്രാസ്നഹോർകൈക്ക് ഈ അവാർഡ് നേടുന്ന 122-ാമത്തെ വ്യക്തിയാണ്.
ക്രാസ്നഹോർകൈക്കിന്റെ സറ്റാന്റാങ്കോ, ദി മെലാഞ്ചോളി ഓഫ് റെസിസ്റ്റൻസ് തുടങ്ങി നിരവധി കൃതികൾ ഹംഗേറിയൻ സംവിധായിക ബേല ടാർ സിനിമകളാക്കിയിരുന്നു.