ക​ണ്ണൂ​ർ: പാ​ട്യം മൗ​വ​ഞ്ചേ​രി പീ​ടി​ക​യി​ൽ ന​ടു​റോ​ഡി​ൽ സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ൽ സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ളു​ടെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ 12.15നാ​യി​രു​ന്നു സം​ഭ​വം.

സ്ഫോ​ട​ന​ത്തെ തു​ട‍​ർ​ന്ന് ചി​ത​റി​തെ​റി​ച്ച ചീ​ളു​ക​ളും ക​ല്ലും പ​തി​ച്ചാ​ണ് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന​ത്. സി​പി​എം - ബി​ജെ​പി സ്വാ​ധീ​ന മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

കോ​ണ്‍​ഗ്ര​സ് - സി​പി​എം അ​നു​ഭാ​വി കു​ടും​ബ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്കാ​ണ് കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​ത്. എ​ന്നാ​ൽ ഏ​റു​പ​ട​ക്ക​മാ​ണോ ബോം​ബാ​ണോ പൊ​ട്ടി​യ​തെ​ന്ന് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. സം​ഭ​വ​ത്തി​ൽ ക​തി​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.