മൂന്നാം ജയം തേടി ഇന്ത്യൻ പെൺപട; എതിരാളികൾ ദക്ഷിണാഫ്രിക്ക
Thursday, October 9, 2025 10:16 AM IST
വിശാഖപട്ടണം: വനിതാ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വിശാഖപട്ടണത്ത് ഉച്ചകഴിഞ്ഞു മൂന്നിനാണ് മത്സരം.
ആദ്യമത്സരത്തിൽ ശ്രീലങ്കയെ 59 റൺസിന് തോല്പിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ 88 റൺസിനാണ് പാക്കിസ്ഥാനെ തകർത്തത്.
അതേസമയം, ഇംഗ്ലണ്ടിനോട് പത്ത് വിക്കറ്റിന് അടിയടറവ് പറഞ്ഞുകൊണ്ട് തുടങ്ങിയ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയത്.