പ​ത്ത​നം​തി​ട്ട: സ്വ​ർ​ണ ഉ​രു​പ്പ​ടി കാ​ണാ​നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ സ്ട്രോം​ഗ് റൂം ​ഇ​ന്ന് തു​റ​ന്നു പ​രി​ശോ​ധി​ക്കും. അ​യി​രൂ​ർ സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ സ​മ​ർ​പ്പി​ച്ച 58 പ​വ​ന്‍റെ ഉ​രു​പ്പ​ടി കാ​ണാ​നി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തി​ലാ​ണ് ന​ട​പ​ടി.

വി​ഷ​യ​ത്തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. 2013ലാ​ണ് ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ​ത്തി​ൽ കൈ ​ഭാ​ഗ​ത്ത് ഉ​പ​യോ​ഗി​ക്കാ​ൻ രാ​മ​ച​ന്ദ്ര​ൻ സ്വ​ർ​ണം സ​മ​ർ​പ്പി​ച്ച​ത്.

വി​ഗ്ര​ഹ​ത്തി​ന്‍റെ കൈ ​ഭാ​ഗ​ത്തി​ന് അ​ഭി​ഷേ​ക​ത്തി​നി​ടെ എ​ന്തോ വീ​ണ് പ​രി​ക്കു​ണ്ടാ​യി​രു​ന്നു. അ​ത് മു​ള കൊ​ണ്ട് കെ​ട്ടി​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ് ദേ​വ​സ്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹം അ​ത് മാ​റ്റി സ്വ​ർ​ണം പൊ​തി​യാ​ൻ ന​ൽ​കി. 2013ലാ​ണ് 58 പ​വ​ൻ സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് വി​ഗ്ര​ഹം മു​ഴു​വ​ൻ പൊ​തി​ഞ്ഞ​തെ​ന്നും അ​ത് താ​ൻ നേ​രി​ട്ട് ക​ണ്ട​താ​ണെ​ന്നും രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ ര​ണ്ട് വ​ർ​ഷം മു​ന്പ് വി​ഗ്ര​ഹ​ത്തി​ലെ സ്വ​ർ​ണം മാ​റ്റി വെ​ള്ളി പൊ​തി​യാ​ൻ പോ​വു​ക​യാ​ണെ​ന്ന് ക്ഷേ​ത്ര​ത്തി​ലു​ള്ള​വ​രു​ടെ സം​സാ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ബ​ദ്ധ​വ​ശാ​ൽ ഞാ​ൻ അ​റി​യു​ന്ന​ത്. അ​തി​ന് ശേ​ഷം ഈ ​വ​ർ​ഷം ക്ഷേ​ത്ര​ത്തി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് വി​ഗ്ര​ഹം വെ​ള്ളി പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ട​ത്. നേ​ര​ത്തെ വി​ഗ്ര​ഹ​ത്തി​ൽ പൊ​തി​ഞ്ഞ സ്വ​ർ​ണം മു​ഴു​വ​ൻ എ​വി​ടെ​പ്പോ​യി എ​ന്ന ചോ​ദ്യ​ത്തി​ന് "അ​റി​യി​ല്ല, പ​രി​ശോ​ധി​ക്ക​ട്ടെ’ എ​ന്നാ​യി​രു​ന്നു ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ മ​റു​പ​ടി​യെ​ന്നും രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.