റബര്‍ തോട്ടത്തില്‍ പാതി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം; പുലി പിടിച്ചതെന്ന് സ്ഥിരീകരണം
Wednesday, September 3, 2025 2:12 PM IST
മലപ്പുറം: നിലമ്പുർ പോത്തുകല്ലില്‍ ഭാഗികമായി ഭക്ഷിച്ച നിലയിൽ മാനിന്റെ ജഡം കണ്ടെത്തി. നിലമ്പുര്‍ റേഞ്ചിന് കീഴിലെ വെള്ളിമുറ്റം കൊടീരി വനത്തിന് സമീപം നൂറ്റിപ്പത്ത് ഏക്കറിലാണ് ജഡം കണ്ടെത്തിയത്. മാനിനെ പിടികൂടിയത് പുലിയാണെന്ന് വനംവകുപ്പ് പിന്നീട് സ്ഥിരീകരിച്ചു.
നാലു വയസ് പ്രായം വരുന്ന പെണ്‍മാനാണ് ചത്തത്. നിലമ്പുര്‍ വെറ്ററിനറി സര്ജന് ഡോ. എസ്. ശ്യാമിന്റെ നേതൃത്വത്തില്‍ മാനിന്റെ ജഡം പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം വനത്തില്‍ മറവ് ചെയ്തു.