പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞു; രണ്ടുപേർ അറസ്റ്റില്‍
Monday, August 18, 2025 2:40 PM IST
പാലക്കാട്: പ്രണയം നിരസിച്ചതിന് 17കാരിയുടെ വീട്ടിലേക്ക് പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് കുത്തന്നൂർ സ്വദേശികളായ അഖിൽ, സുഹൃത്ത് രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ചെ 1.30 ന് കുത്തന്നൂരിലുള്ള പെൺകുട്ടിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. പെട്രോൾ ബോംബ് കത്താതിരുന്നതിനാൽ വലിയ അപകടമൊഴിവായി. യൂട്യൂബ് നോക്കിയാണ് പെട്രോൾ ബോംബ് ഉണ്ടാക്കാൻ പ്രതികൾ പഠിച്ചതെന്നും ഇവർ സംഭവസമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്നും കുഴൽമന്ദം പോലീസ് വ്യക്തമാക്കി.