ലാലീഗ: എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം
Sunday, August 17, 2025 3:44 AM IST
മാഡ്രിഡ്: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ആർസിഡി മല്ലോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
റാഫീഞ്ഞ, ഫെറാൻ ടോറസ്, ലമിൻ യമാൽ എന്നിവരാണ് ബാഴ്സയ്ക്കായി ഗോളുകൾ നേടിയത്. റാഫീഞ്ഞ ഏഴാം മിനിറ്റിലും ടോറസ് 23-ാം മിനിറ്റിലും യമാൽ 90+4ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മൂന്ന് പോയിന്റായ ബാഴ്സ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി.