ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Saturday, August 16, 2025 3:07 AM IST
ഏലപ്പാറ: ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം.
തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തിയത്. തീപിടുത്തമുണ്ടായപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.