കോ​ട്ട​യം: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴു​പേ​ര്‍​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത​യി​ൽ മുണ്ടക്കയം മ​രു​തും​മൂ​ട്ടി​ല്‍ ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​ധു​ര​യി​ല്‍ നി​ന്നും ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ഓ​മ്‌​നി വാ​ന്‍ എ​തി​രെ​വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ രാ​സാ​ക്കു​ട്ടി (34), ഹ​രി​ഹ​ര​ന്‍ (27), മു​രു​ക​ന്‍ ( 28), ഋ​ഷി​പ​ത് (13), മു​ത്തു​കൃ​ഷ്ണ​ന്‍ (25), ത​മി​ഴ​ര​ശ​ന്‍ (36) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മു​ണ്ട​ക്ക​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഡ്രൈ​വ​ര്‍ അ​ള​ക​റി​നെ (35) തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.