മറ്റു സുദായങ്ങളെ അവഹേളിക്കരുത്; വെള്ളാപ്പള്ളിക്ക് മറുപടിയുമായി കത്തോലിക്കാ കോൺഗ്രസ്
Saturday, August 16, 2025 10:33 PM IST
പാലക്കാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ. വെള്ളാപ്പള്ളി നടേശന് സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങൾ പറയാം.
അതിനെ എല്ലാവരും ബഹുമാനിക്കും. ഒരിക്കലും മറ്റു സമുദായത്തെ ഇകഴ്ത്തിക്കാണിക്കരുത്. ക്രിസ്ത്യൻ, മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ വെള്ളാപ്പള്ളി ആവർത്തിക്കുകയാണ്.
നിരന്തരം ഇത്തരം പരാമർശങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നടപടിയുണ്ടാകാത്തത് എന്തെണെന്ന് അറിയില്ല. വെള്ളാപ്പള്ളി നടേശൻ തിരുത്താൻ തയാറാകണമെന്നും ഫാ.ഫിലിപ്പ് കവിയിൽ പറഞ്ഞു.