സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Saturday, August 16, 2025 6:39 PM IST
തൃശൂര്‍: വോട്ടര്‍ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേട് മറിച്ചിടാന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഓഫീസിനു സമീപത്ത് ബിജെപി പ്രവർത്തകരും നിലയുറപ്പിച്ചതോടെ സംഘർഷാവസ്ഥയായി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തിയിരുന്നു.
തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റിരുന്നു.