രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ
Saturday, August 16, 2025 3:08 PM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായി പിന്നീട് ജാമ്യം ലഭിച്ച കന്യാസ്ത്രീകൾ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
രാജീവ് ചന്ദ്രശേഖറിന്റെ ഡൽഹിയിലെ വസതിയിലായിരുന്നു സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും സഹോദരനൊപ്പം എത്തിയത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും ഒപ്പം ഉണ്ടായിരുന്നു. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനു ശേഷം ഇതാദ്യമായാണ് കന്യാസ്ത്രീകൾ ഡൽഹിയിൽ എത്തുന്നത്.
നന്ദി പറയാനാണ് കന്യാസ്ത്രീകൾ എത്തിയതെന്നും കേസിന്റെ മുന്നോട്ടുപോക്കിൽ അവർക്ക് പൂർണ പിന്തുണ നൽകിയിരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.