പട്ടം പറത്തുന്നതിനിടെ എഴുവയസുകാരൻ അഴുക്കുചാലിൽ വീണു
Saturday, August 16, 2025 9:17 AM IST
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ വെൽക്കം മേഖലയിൽ (കൊണാട്ട് പ്ലേസ്)പട്ടം പറത്തുന്നതിനിടെ എഴുവയസുകാരൻ അഴുക്കുചാലിൽ വീണു.
വെള്ളിയാഴ്ച വൈകുന്നേരം ലക്ഡി മാർക്കറ്റ് പുലിയയ്ക്ക് സമീപം. പ്രാദേശിക മുങ്ങൽ വിദഗ്ധരുടെയും അഗ്നിശമന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ഉടൻതന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും രാത്രിയായതോടെ നിർത്തിവച്ചു.
ശനിയാഴ്ച രാവിലെ രക്ഷാപ്രവർത്തനം വീണ്ടും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.