മുംബൈയിൽ മണ്ണിടിച്ചിൽ; രണ്ടുപേർ മരിച്ചു
Saturday, August 16, 2025 8:31 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മുംബൈയിലെ ജങ്കല്യാൻ സൊസൈറ്റി, വർഷ നഗർ, വിക്രോളി പാർക്ക് സൈറ്റ്, വിക്രോളി (പടിഞ്ഞാറ്) എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
അതേസമയം, മുംബൈയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലുടനീളം കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
മുംബൈ, പാൽഘർ, താനെ, റായ്ഗഡ്, രത്നഗിരി എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാസിക്, പൂനെ, സത്താറ, ജൽഗാവ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.