കെസിഎല്‍ സൗഹൃദ മത്സരം: സഞ്ജുവിന്റെ ടീമിന് ജയം
Saturday, August 16, 2025 2:28 AM IST
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ സഞ്ജു സാംസണിന്റെ ടീമിന് ജയം.
ആദ്യം ബാറ്റ് ചെയ്ത കെസിഎ പ്രസിഡണ്ട് ഇലവന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് അടിച്ചപ്പോള്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ സഞ്ജുവിന്റെ നേതൃത്വത്തിലുള്ള കെസിഎ സെക്രട്ടറി ഇലവന് 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു.
സെക്രട്ടറി ഇലവനായി വിഷ്ണു വിനോദും സഞ്ജു സാംസണും അർധ സെഞ്ചുറി നേടി. സച്ചിന് ബേബിയായിരുന്നു പ്രസിഡന്റസ് ഇലവനെ നയിച്ചത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.