വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ക്രെ​യ്ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​നും യു​എ​സ് സം​സ്ഥാ​ന​മാ​യ അ​ലാ​സ്ക​യി​ലെ​ത്തി.

ഇ​രു​നേ​താ​ക്ക​ളും പ​ര​സ്പ​രം ഹ​സ്ത​ദാ​നം ന​ൽ​കി. പി​ന്നീ​ട് നേ​താ​ക്ക​ൾ ഒ​രു കാ​റി​ൽ ച​ർ​ച്ച​ക​ൾ​ക്കാ​യി പു​റ​പ്പെ​ട്ടു. ട്രം​പി​ന്‍റെ കാ​റി​ലാ​ണ് പു​ടി​ൻ യാ​ത്ര ചെ​യ്ത​ത്. സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ, ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്‍റ്, വാ​ണി​ജ്യ സെ​ക്ര​ട്ട​റി ഹൊ​വാ​ർ​ഡ് ലു​ട്നി​ക്, സി​ഐ​എ ഡ​യ​റ​ക്ട​ർ ജോ​ൺ റാ​ട്ക്ലി​ഫ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന​താ​ണ് ട്രം​പി​ന്‍റെ സം​ഘം.

പു​ടി​നൊ​പ്പം വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും ച​ർ​ച്ച​യ്ക്കെ​ത്തി​യി​ട്ടു​ണ്ട്. ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് പു​ടി​നും ട്രം​പും മു​ഖാ​മു​ഖം കാ​ണു​ന്ന​ത്.