പൊതുവിദ്യാലയങ്ങളിൽ ഓണപ്പരീക്ഷ 18 മുതൽ
Monday, August 4, 2025 10:13 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓണ പരീക്ഷ (ഒന്നാം പാദവാർഷിക പരീക്ഷ) 18ന് ആരംഭിക്കും. യുപി, ഹൈസ്കൂൾ, പ്ലസ് ടു വിദ്യാർഥികൾക്കാണ് 18ന് പരീക്ഷ ആരംഭിക്കുന്നത്.
എൽപി വിഭാഗത്തിൽ 20 നാണ് പരീക്ഷ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് അവസാനിക്കും. പ്ലസ് ടു പരീക്ഷ 27നാണ് അവസാനിക്കുക.
പരീക്ഷ പ്രഖ്യാപിച്ചിട്ടുള്ള ഏതെങ്കിലും ദിവസത്തിൽ അടിയന്തരമായി അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 29ന് നടക്കും.