ന്യൂ​ഡ​ൽ​ഹി: ശു​ഭാം​ശു ശു​ക്ല​യു​ടെ ബ​ഹി​രാ​കാ​ശ യാ​ത്ര ഇ​ന്ത്യ​ക്കാ​ർ​ക്കാ​കെ അ​ഭി​മാ​ന​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മ​ൻ കി ​ബാ​ത്തി​ൽ പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ളി​ൽ ഇ​ന്ത്യ വ​ള​രെ മു​ന്നി​ൽ എ​ത്തി​യെ​ന്നും കൊ​ച്ചു കു​ട്ടി​ക​ൾ വ​രെ ബ​ഹി​രാ​കാ​ശ യാ​ത്ര​ക​ളെ കു​റി​ച്ച് ഇ​പ്പോ​ൾ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

സ്പെ​യ്സ് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ ഇ​ന്ത്യ​യി​ലെ വ​ള​ർ​ച്ച​യും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ണി​ച്ചു. ഓ​ഗ​സ്റ്റ് 23 ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​ന് പു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​മോ ആ​പ്പ് വ​ഴി സ​മ​ർ​പ്പി​ക്കാ​നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു.

12 മ​റാ​ത്ത കോ​ട്ട​ക​ൾ യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യ​തും മോ​ദി വി​ശ​ദീ​ക​രി​ച്ചു. കൈ​ത്ത​റി, ച​രി​ത്ര ഗ്ര​ന്ഥ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം, ശു​ചി​ത്വ​മി​ഷ​ൻ എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും മോ​ദി മ​ൻ​കീ​ബാ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.