അവശനിലയിൽ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു
Sunday, July 27, 2025 8:57 AM IST
ഇടുക്കി: മൂന്നാറിൽ അവശനിലയില്‍ കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ ശനിയാഴ്ച രാവിലെയാണ് കുട്ടിയാനയെ കണ്ടെത്തിയത്.
തുടർന്ന് സമീപത്തുണ്ടായിരുന്ന ആനക്കൂട്ടത്തെ മാറ്റിയശേഷം വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചികിത്സ നൽകിയെങ്കിലും ചരിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടത്തും.
ഇതിനുശേഷമെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകുവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.