കോ​ഴി​ക്കോ​ട്: പോ​ലീ​സി​ന്‍റെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വാ​വ് താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഒ​ൻ​പ​താം വ​ള​വി​ന് മു​ക​ളി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് ചാ​ടി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷ​ഫീ​ഖ് ആ​ണ് ചാ​ടി​യ​ത്.

ഷ​ഫീ​ഖി​ന്‍റെ കാ​റി​ൽ നി​ന്ന് മൂ​ന്ന് പാ​ക്ക​റ്റ് എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. മു​ൻ​പും എം​ഡി​എം​എ കേ​സി​ൽ പ്ര​തി​യാ​ണി​യാ​ൾ. വ​യ​നാ​ട്ടി​ലേ​ക്ക് ല​ഹ​രി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

ഷ​ഫീ​ഖി​നെ ക​ണ്ടെ​ത്താ​ൻ സ്ഥ​ല​ത്ത് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും ചു​ര​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്.