ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവം; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
Friday, July 25, 2025 11:45 AM IST
കണ്ണൂര്‍: കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ചാടിയ സംഭവത്തില്‍ നാല് ജയിൽ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വ്യാഴാഴ്ച രാത്രി ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
തളാപ്പിലെ കാടുപിടിച്ച് ഉപേക്ഷിക്കപ്പെട്ടിരുന്ന കെട്ടിടത്തിന് സമീപത്തുണ്ടായിരുന്ന കിണറ്റിനുള്ളിൽനിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഇവിടെ ഇയാൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെയെത്തിയത്.
ഗോവിന്ദച്ചാമിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരിൽ ചിലരാണ് പോലീസിൽ വിവരം അറിയിച്ചത്. പുലര്‍ച്ചെ 1:15നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലിൽ സെല്ലിലെ അഴികൾ മുറിച്ചാണ് ഇയാൾ പുറത്ത് കടന്നത്.
അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി കയർ പോലെയാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിംഗിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.