ജയിൽചാടാൻ ഗോവിന്ദച്ചാമിക്ക് സഹായം കിട്ടിയിട്ടുണ്ട്; ഉടൻ പിടികൂടണമെന്ന് സൗമ്യയുടെ അമ്മ
Friday, July 25, 2025 9:03 AM IST
കണ്ണൂർ∙ ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ ഉടൻ പിടികൂടണമെന്ന് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. ഒറ്റക്കൈ വച്ച് എങ്ങനെയാണ് ജയിൽ ചാടുന്നത്. ഇതിന് പ്രതിക്ക് തീർച്ചയായും സഹായം കിട്ടിയിട്ടുണ്ടെന്ന് അവർ പ്രതികരിച്ചു.
ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. ഇത്രയും വലിയ ജയിൽ എങ്ങനെ ചാടും. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്നും അവർ പറഞ്ഞു.
പൊലീസ് അവനെ പിടിക്കുമെന്ന് തന്നെയാണ് വിശ്വാസം. കുറച്ചുകൂടി ശ്രദ്ധ വേണ്ടതായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.