പഞ്ചാബ് ഗവർണർ ആശുപത്രിയിൽ
Friday, July 25, 2025 4:09 AM IST
ചണ്ഡിഗഡ്: പഞ്ചാബ് ഗവർണർ ഗുലാബ് ചന്ദ് കതാരിയയെ ചണ്ഡിഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീഴ്ചയിൽ പരിക്കേറ്റതിനെത്തുടർന്നാണ് ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർകൂടിയായ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഗുലാബ് ചന്ദിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.