നിലമ്പൂരില്‍ മത്സരിക്കുമെന്ന സൂചന നല്കി ബിജെപി
Saturday, May 31, 2025 10:24 PM IST
തിരുവനന്തപുരം: നിലന്പുർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ബിജെപി. മത്സരിക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
മത്സരിക്കുന്നില്ലെന്ന് പറയുന്നില്ല. അനാവശ്യമായ തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത് എല്‍ഡിഎഫും യുഡിഎഫുമാണെന്നും രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു.
എല്‍ഡിഎഫും യുഡിഎഫും സ്ഥാനാർഥി പ്രഖ്യാപനവും പ്രചരണവുമടക്കം തുടങ്ങി കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.