നദിയിൽ കുളിക്കുന്നതിനിടെ അപകടം; സഹോദരപുത്രിമാർ മുങ്ങി മരിച്ചു
Saturday, May 31, 2025 7:24 AM IST
ദുംക: ജാർഖണ്ഡിലെ ദുംക ജില്ലയിൽ സഹോദര പുത്രിമാർ നദിയിൽ മുങ്ങി മരിച്ചു. പൂജ ഗൊറായ് (16), ഉമാ ഭാരതി (20) എന്നിവരാണ് മരിച്ചത്.
ഗാന്ദ്രക്പൂര് ഗ്രാമത്തിലെ നദിയിൽ കുളിക്കുന്നതിനിടെ കാല് വഴുതി വീണാണ് അപകടം നടന്നത്. ഇവരെ ദുംകയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.