കൊ​ച്ചി: മാ​നേ​ജ​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. സം​ഭ​വ​ത്തി​ലെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ടോ​വി​നോ തോ​മ​സി​ന്‍റെ ന​രി​വേ​ട്ട എ​ന്ന ചി​ത്ര​ത്തി​ന് പോ​സ​റ്റീ​വ് റി​വ്യൂ ഇ​ട്ട​തി​നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ ത​ന്നെ മ​ർ​ദി​ച്ച​തെ​ന്ന് മാ​നേ​ജ​ർ വി​പി​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ഫ്ലാ​റ്റി​ൽ​വ​ച്ചാ​ണ് മ​ർ​ദ​ന​മേ​റ്റ​തെ​ന്നാ​ണ് മാ​നേ​ജ​രു​ടെ മൊ​ഴി.

എ​ന്നാ​ൽ ത​നി​ക്കെ​തി​രെ​യു​ള്ള ആ​സൂ​ത്രി​ത ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വ്യാ​ജ പ​രാ​തി​യെ​ന്നും ത​ന്നെ​ക്കു​റി​ച്ച് മ​റ്റു താ​ര​ങ്ങ​ളോ​ട് അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് ചോ​ദ്യം ചെ​യ്യു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു.