പഹൽഗാം ആക്രമണം; സിപ്പ്ലൈൻ ഓപ്പറേറ്റർ എൻഐഎ കസ്റ്റഡിയിൽ
Tuesday, April 29, 2025 4:15 PM IST
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ സിപ്പ്ലൈൻ ഓപ്പറേറ്റർ മുസമ്മിലിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. ആക്രമണ സമയത്തും സിപ്പ്ലൈനിൽ ആളെ അയക്കുകയും സിപ്ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറയുകയും ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരി പങ്കുവച്ച ദൃശ്യങ്ങളാണ് ചോദ്യം ചെയ്യലിന് ആധാരം. സിപ്പ്ലൈൻ ഓപ്പറേറ്ററായ മുസമ്മിലിന് ആക്രമണത്തെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു എന്ന സംശയം തോന്നിപ്പിക്കുന്ന വീഡിയോ ഋഷി ഭട്ട് എന്ന സഞ്ചാരി ഓൺലൈനിൽ പങ്കുവച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
അതേസമയം, എന്‍ഐഎ കസ്റ്റഡിയിലെടുത്ത സിപ് ലൈൻ ഓപ്പറേറ്ററായ മുസമ്മലിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് കുടുംബം പ്രതികരിച്ചു.
ടൂറിസ്റ്റുകളെ സിപ് ലൈനിൽ കടത്തിവിടുന്നതിന് മുമ്പ് ഇങ്ങനെ പറയാറുണ്ടെന്നും അതിൽ അസ്വഭാവികതയൊന്നുമില്ലെന്നും മുസമ്മലിന്റെ പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞു.