പഹൽഗാമിൽ ആക്രമണം നടത്തിയത് ആറംഗ സംഘം; തെരച്ചിൽ തുടരുന്നു
Wednesday, April 23, 2025 8:38 AM IST
ശ്രീനഗര്‍: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം ഉണ്ടായ സ്ഥലത്ത് ഭീകരർക്കായി വ്യാപക തെരച്ചിൽ തുടരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായി സ്നിഫർ നായകളെയും മറ്റ് സാങ്കേതിക രഹസ്യാന്വേഷണ മാർഗങ്ങളും ഉപയോഗിക്കുന്നുണ്ട്.
പ്രദേശത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ആറ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഭീകരാക്രമണം നടന്ന സ്ഥലത്തുനിന്ന് ഉപേക്ഷിച്ച ബൈക്ക് കണ്ടെത്തി.
സൗദി അറേബ്യയിലെ സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് മടങ്ങിയെത്തി. ഉടൻ അടിയന്തര മന്ത്രിസഭായോഗം ചേരും. പ്രധാനമന്ത്രി പഹൽഗാം സന്ദർശിച്ചേക്കുമെന്ന് സൂചനയുണ്ട്.