തെരുവിലിറങ്ങി കാഷ്മീര്‍ ജനത; പാക് പതാക കത്തിച്ചും പ്രതിഷേധം
Wednesday, April 23, 2025 11:13 AM IST
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങി കാഷ്മീര്‍ ജനത. ജമ്മുവിലും കാഷ്മീരിലും കൂറ്റന്‍ പ്രതിഷേധ റാലി നടന്നു.
പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയും പാക്കിസ്ഥാനെതിരേ മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. ജമ്മുവിലെ ഉധംപൂരില്‍ പാക് പതാക കത്തിച്ചും പ്രദേശവാസികള്‍ പ്രതിഷേധിച്ചു.
അതേസമയം പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കര്‍- ഇ- തൊയ്ബ ഭീകരന് സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
വിനോദസഞ്ചാരികള്‍ക്ക് നേരേ നിറയൊഴിച്ച ആറംഗ സംഘത്തില്‍ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കാഷ്മീരിലെ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഷ്മീരില്‍ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്.