പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി
Wednesday, April 23, 2025 8:26 AM IST
ശ്രീനഗർ: പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28ആയി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആന്ധ്ര സ്വദേശി മരിച്ചു. ബംഗളൂരുവിൽ താമസക്കാരനായ മധുസൂദനൻ റാവു ആണ് മരിച്ചത്.
28 പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനും ഉൾപ്പെടുന്നു.
അതേസമയം, പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചു. പ്രദേശത്ത് കരസേനയുടെയും സിആർപിഎഫിന്റെയും ലോക്കൽ പോലീസിന്റെയും കൂടുതൽ സംഘങ്ങൾ എത്തിയിട്ടുണ്ട്. ആക്രമണശേഷം രക്ഷപ്പെട്ട ഭീകരർക്കായി വ്യാപക തെരച്ചിലാണ് നടക്കുന്നത്.