മദ്യലഹരിയിൽ ജൈന സന്യാസിമാരെ ആക്രമിച്ചു; മൂന്നുപേർ അറസ്റ്റിൽ
Tuesday, April 15, 2025 12:11 AM IST
ഭോപ്പാൽ: മദ്യലഹരിയിൽ ജൈന സന്യാസിമാരെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം.
സിംഗോളി പട്ടണത്തിലെ ഒരു ക്ഷേത്രത്തിൽ വിശ്രമിക്കുകയായിരുന്ന മൂന്ന് ജൈന സന്യാസിമാരെയാണ് പണം ആവശ്യപ്പെട്ട് മദ്യപസംഘം വടിയും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്.
സംഭവത്തിൽ ഗൺപത് നായക്, ഗോപാൽ ഭോ, കനയ്യ ലാൽ, രാജു ഭോ, ബാബു ശർമ, രാജസ്ഥാനിലെ ചിറ്റോർഗഢ് ജില്ലയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരാണ് അറസ്റ്റിലായത്.
തലയ്ക്ക് ഉൾപ്പടെ പരിക്കേറ്റ സന്യാസിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജൈന സമൂഹം സിംഗോളി പട്ടണത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.