കൊ​ല്ലം: പുന​ലൂ​രി​ൽ ട്രെ​യി​ൻ വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച 16.56 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ചെ​ന്നൈ​യി​ല്‍​നി​ന്നു കൊ​ല്ല​ത്തേ​ക്കു​വ​ന്ന എ​ക്സ്പ്ര​സ് ട്രെയിനി​ല്‍​നി​ന്ന് ആ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി ന​വ​നീ​ത് കൃ​ഷ്ണ (63) എ​ന്ന​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ട്രെ​യി​നി​​ല്‍ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ന​വ​നീ​തി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.

ശ​രീ​ര​ത്തോ​ട് ചേ​ര്‍​ത്തു​കെ​ട്ടി​യി​രു​ന്ന തു​ണി​കൊ​ണ്ടു​ള്ള സ​ഞ്ചി​യി​ല്‍ ഒ​ളി​പ്പി​ച്ച​നി​ല​യി​ലാ​യി​രു​ന്നു പ​ണം. റെ​യി​ല്‍​വേ പോ​ലീ​സും റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.