മുഖ്യമന്ത്രി എത്തുമ്പോൾ എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: വിശദീകരണവുമായി എസ്പി
Friday, April 11, 2025 12:55 PM IST
ആലപ്പുഴ: ഇന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷയൊരുക്കാൻ പ്രദേശത്തെ കടകള്‍ പൂര്‍ണമായും അടച്ചിടണമെന്ന നിര്‍ദേശത്തില്‍ വിശദീകരണവുമായി എസ്പി എം.പി. മോഹനചന്ദ്രന്.
മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാ കടകളും അടയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിക്കുന്ന കടകള്‍ മാത്രം അടയ്ക്കാനാണ് നിര്‍ദേശം നല്‍കിയതെന്നും എസ്പി പ്രതികരിച്ചു.
കുടിവെളളവും മറ്റ് ആവശ്യസാധനങ്ങളും വില്‍ക്കുന്ന കടകള്‍ക്ക് നിയന്ത്രണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് കെപിഎംഎസ് സമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് ആലപ്പുഴ കടപ്പുറത്തെ കടകള്‍ കടകള്‍ അടച്ചിടാന്‍ നിര്‍ദേശം. 84 കടകള്‍ക്കാണ് ആലപ്പുഴ സൗത്ത് പോലീസ് നോട്ടീസ് നല്‍കിയത്.
തുറമുഖ വകുപ്പില്‍ പണം അടച്ച് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് നൂറിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍. ആദ്യം ചില കടകള്‍ക്കു മാത്രമായിരുന്നു വിലക്ക്. പിന്നീട് മുഴുവന്‍ കടകളും അടച്ചിടണമെന്നു നിര്‍ദേശിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലാണു കച്ചവടക്കാര്‍.