പാലക്കാട്ട് കണ്ണംകുളത്ത് ഓട്ടോ ഡ്രൈവർ സ്റ്റാന്റിൽ കുഴഞ്ഞു വീണ് മരിച്ചു
Saturday, June 14, 2025 12:56 AM IST
പാലക്കാട്: ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കഞ്ചേരി ആനക്കുഴിപ്പാടം കല്ലുവെട്ടാംകുഴിയിൽ ബിജു (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം.
ഓട്ടോറിക്ഷ ഡ്രൈവറായ ബിജു കണ്ണംകുളം ഓട്ടോ സ്റ്റാൻഡിനു സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ വടക്കഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.