അ​ഹ​മ്മ​ദാ​ബാ​ദ്: അ​ഹ​മ്മ​ദാ​ബാ​ദി​ൽ ത​ക​ർ​ന്നു​വീ​ണ ബോ​യിം​ഗ് 787 ഡ്രീം​ലൈ​ന​ർ വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി. അ​പ​ക​ടം ന​ട​ന്ന് ഒ​ൻ​പ​ത് മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​ത്.

ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തി​യ​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗം ക​ത്താ​തി​രു​ന്ന​തി​നാ​ലാ​ണ് വേ​ഗ​ത്തി​ൽ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്താ​നാ​യ​ത്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ടു​ത്ത​ത്.

അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​മ്പ് പൈ​ല​റ്റു​മാ​ർ സം​സാ​രി​ച്ച​ത​ട​ക്കം ബ്ലാ​ക്ക് ബോ​ക്സി​ൽ നി​ന്ന് ക​ണ്ടെ​ത്താം. വി​മാ​ന​ത്തി​ന് എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചോ എ​ന്നും ബ്ലാ​ക്ക് ബോ​ക്സ് പ​രി​ശോ​ധി​ക്കു​ന്ന​തി​ലൂ​ടെ അ​റി​യാ​നാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.