ഐലൻഡ് എക്സ്പ്രസിൽ ടിടിഇയ്ക്ക് മർദനം; ഒരാൾ കസ്റ്റഡിയിൽ
Thursday, April 10, 2025 4:44 PM IST
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് കന്യാകുമാരിക്ക് പോകുന്ന ഐലൻഡ് എക്പ്രസിൽ ടിടിഇയ്ക്ക് മർദനമേറ്റു. ടിക്കറ്റ് ചോദിച്ചതിന് യാത്രക്കാർ ടിടിഇ ജയേഷിനെ മർദിക്കുകയായിരുന്നു.
മർദനമേറ്റ ജയേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐലൻഡ് എക്സ്പ്രസിൽ നെയ്യാറ്റിൻകരയ്ക്കും പാറശാലയ്ക്കുമിടയിലാണ് സംഭവം.
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്തവരാണ് ടിടിഇയെ മർദിച്ചത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായി.