വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിംലീഗ്
Monday, April 7, 2025 11:20 AM IST
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകി മുസ്ലിംലീഗ്. മൗലികാവകാശങ്ങൾക്കും വിശ്വാസങ്ങൾക്കും എതിരാണ് വഖഫ് നിയമഭേദഗതിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
മതങ്ങളുടെയും മുസ്ലിം വിഭാഗത്തിന്റെ അവകാശങ്ങൾക്കും മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിയിൽ പറയുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് മുസ്ലിം ലീഗിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.
ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ എപ്പോൾ കേൾക്കാമെന്ന് ഇന്ന് ഉച്ചക്ക് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി.