ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ലിംകളും സുരക്ഷിതരാണ്: യോഗി ആദിത്യനാഥ്
Wednesday, March 26, 2025 4:14 PM IST
ലക്നോ: ഉത്തർപ്രദേശിൽ എല്ലാ മതങ്ങളിൽനിന്നുമുള്ള ആളുകളും സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുക്കൾ സുരക്ഷിതരാണെങ്കിൽ മുസ്ലിംകളും സുരക്ഷിതരാണെന്ന് അദ്ദേഹം പറഞ്ഞു.
താൻ ഒരു "യോഗി' ആണെന്നും എല്ലാവരുടെയും സന്തോഷം ആഗ്രഹിക്കുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു. നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലിം കുടുംബം സുരക്ഷിതമാണ്. എല്ലാ മതപരമായ ആചാരങ്ങളും അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടാകും.
എന്നാൽ 100 മുസ്ലിം കുടുംബങ്ങളിൽ 50 ഹിന്ദുക്കൾക്ക് സുരക്ഷിതരായിരിക്കാൻ കഴിയുമോ? ഇല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. ഇതിനുമുമ്പ്, പാക്കിസ്ഥാൻ ഒരു ഉദാഹരണമായിരുന്നു. അഫ്ഗാനിസ്ഥാനിൽ എന്താണ് സംഭവിച്ചതെന്നും അദ്ദേഹം ചോദിച്ചു.
2017ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് കലാപമുണ്ടായിട്ടില്ല. യുപിയിൽ തന്റെ നേതൃത്വത്തിലുള്ള സർക്കാർ എട്ട് വർഷം പൂർത്തിയാക്കിയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.