മന്ത്രി പി.രാജീവിന്റെ അമേരിക്ക സന്ദർശനം; കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു
Tuesday, March 25, 2025 10:46 PM IST
തിരുവനന്തപുരം: മന്ത്രി പി.രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന്റെ അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്.
അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ആഐഡിസി എംഡി എന്നിവരടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ അനുമതി തേടിയത്.
ലെബനനിലുള്ള മന്ത്രി നേരിട്ട് അമേരിക്കയിലേക്ക് പോകാനാണ് അനുമതി തേടിയത്. എന്നാൽ പരിപാടിയിൽ മന്ത്രി തലത്തിലുള്ളവർ പങ്കെടുക്കേണ്ടതില്ലെന്ന് വിദേശകാര്യ മന്ത്രാലയം സർക്കാരിനെ അറിയിച്ചു.