യാക്കോബായ സഭയ്ക്ക് പുതിയ ഇടയൻ; ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങുകൾ തുടങ്ങി
Tuesday, March 25, 2025 9:04 PM IST
ബെയ്റൂട്ട്: യാക്കോബായ സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവായായി സ്ഥാനം ഏറ്റെടുക്കുന്ന ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ശുശ്രൂഷകൾ ആരംഭിച്ചു. ബസേലിയോസ് ജോസഫ് എന്ന പേരിലാണ് പുതിയ കാതോലിക്ക സ്ഥാനമേൽക്കുന്നത്.
അച്ചാനെയിലെ സിറിയൻ ഓർത്തഡോക്സ് സഭാകേന്ദ്രമായ പാത്രിയർക്കാ സെന്ററിനോടു ചേർന്നുള്ള സെന്റ് മേരീസ് പാത്രിയർക്കാ കത്തീഡ്രലിലാണ് ചടങ്ങുകൾ. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായാണ് സ്ഥാനാരോഹണ ശുശ്രൂഷ നിർവഹിക്കുന്നത്.
സിറിയൻ ഓർത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാർ സഹകാർമികരാകും. മലയാളികൾ അടക്കം നൂറു കണക്കിന് വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.