ഐപിഎൽ; ഗുജറാത്ത് ടൈറ്റൻസിനു ടോസ്, പഞ്ചാബ് ആദ്യം ബാറ്റ് ചെയ്യും
Tuesday, March 25, 2025 7:42 PM IST
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിംഗ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ് ഫീൽഡിംഗ് തെരഞ്ഞെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഗ്രൗണ്ടിൽ ഈര്പ്പമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഫീൽഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ പറഞ്ഞു.
ടോസ് നേടിയാൽ ബൗളിംഗ് തെരഞ്ഞെടുക്കാൻ തന്നെയായിരുന്നു തങ്ങളുടെ തീരുമാനമെന്ന് പഞ്ചാബ് കിംഗ്സ് നായകൻ ശ്രേയസ് അയ്യരും വ്യക്തമാക്കി. പുതിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കു കീഴിലാണ് പഞ്ചാബ് ഇന്നു കളിക്കാനിറങ്ങുന്നത്.
ഗുജറാത്ത് ടൈറ്റൻസ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), സായ് സുദർശൻ, ജോസ് ബട്ട്ലർ, ഷാരൂഖ് ഖാൻ, രാഹുൽ തെവാതിയ, സായ് കിഷോർ, അർഷാദ് ഖാൻ, റാഷിദ് ഖാൻ, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
പഞ്ചാബ് കിംഗ്സ്: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, സൂര്യാൻഷ് ഷെഡ്ഗെ, അസ്മത്തുള്ള ഒമർസായി, മാർക്കോ യാൻസെൻ, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹൽ.