കോപ്പിയടിക്കാൻ അനുവദിച്ചില്ല; അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞു
Tuesday, March 25, 2025 7:25 PM IST
മലപ്പുറം: പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർഥികൾ പടക്കമെറിഞ്ഞെന്ന് പരാതി.
മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്എസ്എസിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞു പോയ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കമെറിഞ്ഞത്. കോപ്പി അടിക്കാൻ അനുവദിക്കാത്തതാണ് ആക്രമണത്തിനു കാരണമെന്ന് അധ്യാപകർ പറഞ്ഞു.
സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. പരാതി ലഭിച്ചെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് വ്യക്തമാക്കി.