ബ്രസീലിന്റെ പഴയ "പടക്കുതിരകൾ' പന്തുതട്ടാന്‍ ഇന്ത്യയിലെത്തുന്നു
Tuesday, March 25, 2025 7:01 PM IST
കൊച്ചി: ഫുട്ബോള്‍ പ്ലസ് അക്കാഡമി ആതിഥേയത്വം വഹിക്കുന്ന ഫുട്ബോള്‍ ഉച്ചകോടിയുടെ ഭാഗമായി ബ്രസീല്‍ ലെജന്‍ഡ്സും ഇന്ത്യന്‍ ഓള്‍സ്റ്റാര്‍സും ഏറ്റുമുട്ടുന്നു. 30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.
റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, ലൂസിയോ, ഗില്‍ബെര്‍ട്ടോ സില്‍വ തുടങ്ങിയവർ ബ്രസീലിനായി അണിനിരക്കുന്പോൾ ഐ.എം.വിജയന്, മെഹ്താബ് ഹുസൈന്, കരണ്‍ജിത് സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങളെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്.
2002 ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗങ്ങളായിരുന്നു റൊണാള്‍ഡീഞ്ഞോ, റിവാള്‍ഡോ, ലൂസിയോ, ഗില്‍ബെര്‍ട്ടോ സില്‍വ തുടങ്ങിയവർ. ബുക്ക്മൈഷോ വഴിയായിരിക്കും ടിക്കറ്റുകളുടെ വിൽപ്പന. ശില്‍പ്പശാലകള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ ഉച്ചകോടിയുടെ ഭാഗമായി നടക്കും.