വയനാട്ടില്‍ വന്‍ ലഹരിവേട്ട; 291 ഗ്രാം എംഡിഎംഎ പിടികൂടി
Tuesday, March 25, 2025 6:33 PM IST
കൽപ്പറ്റ: വയനാട്ടില്‍ വന്‍ ലഹരിവേട്ട. കഴിഞ്ഞ് 19ന് അറസ്റ്റിലായ കാസർഗോഡ് സ്വദേശികളുടെ കാറിൽ നടത്തിയ പരിശോധനയിൽ 291 ഗ്രാം എംഡിഎംഎ പിടികൂടി. 19ന് ആറ് ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
ചൊവ്വാഴ്ച ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തുകയായിരുന്നു. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോകുന്നതിനിടെയിലാണ് ഇവർ പിടിയിലായതെന്നും ഈ വർഷത്തെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്നും എക്സൈസ് അധികൃതർ പറഞ്ഞു.